ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിര പ്രിയദര്‍ശിനി (ഇന്ദിരാഗാരണ്ടി) കെ.എസ്.ആര്.ടി.സി സ്ത്രീ സൗജന്യ യാത്രയ്ക്ക് ഇരിങ്ങാലക്കുട ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്കി. ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി സത്യന് അധ്യക്ഷത വഹിച്ചു. ഈ സ്വീകരണത്തില്‍ എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന് പങ്കെടുത്തു. സ്വീകരണത്തിന് മണ്ഡലം പ്രസിഡന്റുമാരായ ഭരതകുമാര്‍ പൊന്തേങ്കണ്ടത്ത്, ഗംഗാദേവി, മണ്ഡലം സെക്രട്ടറി ബിജു പോള്‍ അക്കരക്കാരന്‍, വൈസ് ചെയര്‍പേഴ്സണ്‍ ചിന്താധര്മരാജന്, കൗണ്‍സിലര്‍ മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, സുരഭി വിനോദ്, മിനി ജോസ് ചാക്കോള, ചുമട്ടുതൊഴിലാളി പ്രതിനിധികളായ സനോജ്,അജി, ചെത്തു തൊഴിലാളി യൂണിയന് പ്രസിഡണ്ട് രാമദാസ്, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, വാഹിദ ഇസ്മായില്‍ ബൈജു കൃഷ്ണന് സന്തോഷ് ചെമ്പോട്ടി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ബസ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
