ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും കൊമ്പിടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും കംപാനിയോ കമ്പനിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ (കെ.എസ്ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപം) സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 11 വരെയാണ് സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പും ജീവിതശൈലി രോഗ നിവാരണവും സംഘടിപ്പിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് സുധന് ടി.എസ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ജോണ്‍ ടി.എ, ട്രഷറര്‍ ഷാജന് ചക്കാലക്കല്‍, കംപാനിയോ കോര്‍ഡിനേറ്റര്‍ ജെനി ഷെറീഫ് എന്നിവര്‍ സംസാരിച്ചു.
