എടതിരിഞ്ഞി : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്.എസില്‍ ഇരിങ്ങാലക്കുട എ.ഇ.ഒ എം.എസ് രാജീവ് പതാക ഉയര്‍ത്തി. സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി കണ്ണന് അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ എം.വി ഉഷ ശാസ്ത്രസന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ എം.കെ മനോജ് മുഖ്യപ്രഭാഷണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഷീജ ജോയ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സുധ ദിലീപ്, ഈശ്വരി ജയന്,കെ.വി ഹജീഷ്, പി.ടി.എ പ്രസിഡണ്ട് സജിത വിപിന്‍, എച്ച്.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ വര്‍ഗ്ഗീസ്, വികസനസമിതി ഭാരവാഹികളായ എന്‍. പി രജനി, ഡോ.കെ.ആര് സുധീര്‍, ബി.പി.സി സരിത.എ. കണിച്ചായി ഡയറ്റ് ഫാക്കല്‍റ്റി എം.ആര് സനോജ്, പ്രിന്‍സിപ്പാള്‍ കെ.എ സീമ, എച്ച്.എം ഫോറം കണ്‍വീനര്‍ സിന്ധു മേനോന് എന്നിവര്‍ സംസാരിച്ചു.മേള വെള്ളിയാഴ്ച സമാപിക്കും.
