ഇരിങ്ങാലക്കുട : ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് അപകടകരമായ രീതിയില്‍ കാട് വളര്‍ന്നിട്ടും ഗൗനിക്കാതെ ഇലക്ട്രിസിറ്റി അധികൃതര്‍. ഏതു സമയത്തും വന്‍ അപകടം ഉണ്ടായേക്കാവുന്ന രീതിയിലാണ് ഇവിടെ കാട് വളര്‍ന്നിട്ടുള്ളത്. ബിഷപ്സ് ഹൗസിന് മുന്നിലെ റോഡിന് സമീപത്ത് നില്ക്കുന്ന രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ആണ് അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ നിരവധി തവണ അധികൃതര്‍ക്ക് മുമ്പില്‍ പരാതി അറിയിച്ചെങ്കിലും ഒരു അപകടം നടക്കുന്നത് വരെ കാത്തിരിക്കുകയാണ് ഇവരെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
