ഇരിങ്ങാലക്കുട : ലാല്‍ ഭാസ്കരന് രചിച്ച ഋതുഭേദങ്ങളിലൂടെ എന്ന കഥാസമാഹാരം സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന് അശോകന് ചെരുവിലാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. പ്രഫ. സാവിത്രി ലക്ഷ്മണന് പുസ്തകം ഏറ്റുവാങ്ങി. ജോസ് മഞ്ഞില അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബുരാജ് പുസ്തകപരിചയം നടത്തി. ചടങ്ങില്‍ രാധാകൃഷ്ണന് കിഴുത്താണിയെ ആദരിച്ചു. കൃഷ്ണകുമാര്‍ മാപ്രാണം, കാട്ടൂര്‍ രാമചന്ദ്രന്, രാധാകൃഷ്ണന് വെട്ടത്ത്, ശ്രീലത രാജീവ്, മനോജ് വള്ളിവട്ടം, ഷൈജന്‍ കോമ്പരുപറമ്പില്‍, സുമിഷ കെ.എസ്, കെ.ദിനേശ് രാജ,പ്രസന്നന്, സതീഷ് മഠത്തില്‍,വര്‍ഗ്ഗീസ് കോശി എന്നിവര്‍ സംസാരിച്ചു.
