ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൃഷ്ടി ഇന്നൊവേറ്റീവ് എജ്യുക്കേഷണല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കമായി. 31 വരെ നടക്കുന്ന ശില്പശാലയിലൂടെ വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ച ശില്പശാല, സ്വാശ്രയ കോളജ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയില്‍ റോബോട്ടിക്സിനും സ്വയം പ്രവര്‍ത്തന സംവിധാനങ്ങള്‍ക്കുമുള്ള പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങള്‍, സാങ്കേതിക പരിജ്ഞാനം, പ്രായോഗിക നൈപുണ്യങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഓര്‍മിപ്പിച്ചു.സൃഷ്ടി ഇന്നൊവേറ്റീവ് എജ്യുക്കേഷണല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ശില്പശാലയ്ക്ക് ഏരിയ മാനേജര്‍ അഖില്‍ പി. കുമാര്‍, റോബോട്ടിക്സ് ടീം ലീഡ് വിനായക്, റോബോട്ടിക്സ് പരിശീലകരും വികസകരുമായ മുഹമ്മദ് നിഹാല്‍ ടി.വി., ആകാശ് അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. റോബോട്ടിക്സ് രംഗത്തെ സാങ്കേതിക അറിവും പ്രായോഗിക പരിചയവും വിദ്യാര്‍ഥികള്‍ക്ക് പകര്ന്നുനല്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
