
ഇരിങ്ങാലക്കുട. സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ 2-ാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ജനറൽ കൺവീനർ ഷാജു കണ്ടംകുളത്തിക്ക് ഫുട്ബോൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ, മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി എന്നിവർ മുഖ്യാതിഥികളായിരുന്നു. ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ പി.ടി. ജോർജ്, ജനറൽ കൺവീനർ ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി ജോമോൻ മണ്ടി, ജോ. കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗീസ് ജോൺ, ജോബി അക്കരക്കാരൻ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി. എന്നിവർ പ്രസംഗിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ഫുട്ബോൾ താരവുമായ എ.ടി. വർഗീസിനെ പൊന്നാടയണിച്ച് ആദരിച്ചു. വാശിയേറിയ ആദ്യ മൽസരത്തിൽ ചീനിക്കാസ് ചാലക്കുടി കാളിദാസ എഫ്.സി. തൃശൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു ഇന്നത്തെ മൽസരം പ്ലേബോയ്സ് കോഴിക്കോട് ഓർബിറ്റ്സ് മലപ്പുറത്തിനെ നേരിടും വൈകിട്ട് 7 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്.