
വെള്ളിക്കുളങ്ങര : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെയാണ് 23-03-2025 തിയ്യതി രാത്രി 07.40 മണിക്ക് കോടാലി പാറക്കടവിൽ നിന്ന് കോടാലി സ്വദേശിയായ പോക്കാക്കില്ലത്ത് വീട്ടിൽ സീതി 38 വയസ്, കോടാലി സ്വദേശിയായ താനത്തുപറമ്പിൽ അർഷാദ് 22 വയസ് എന്നിവരെ നിരോധിത മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട 9 പാക്കറ്റ് ഗഞ്ചാവ് മിഠായിയുമായി പിടികൂടിയത്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ.കെ, അസി. സബ് ഇൻസ്പെക്ടർ സതീഷ്, ഹോംഗാർഡ് പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്