
മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ മൂന്നാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ഊരകം ഈസ്റ്റ് സ്റ്റാർ നഗർ ഹോളി ഫാമിലി ലിങ്ക് റോഡ് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി റോഡ് നാടിന് സമർപ്പിച്ചു.
ചടങ്ങിൽ മണിലാൽ കരി പറമ്പിൽ , തുളസി വേലായുധൻ ,സുവി രാജേഷ്, കാർത്ത്യായനി ചന്ദ്രൻ, വിൽസൻ കോലങ്കണി, ടോജോ തൊമ്മാന, പോൾ ടി.ചിറ്റിലപ്പിള്ളി, ജോയി പൊഴലി പറമ്പിൽ ,ജിജോ തുടങ്ങിയവർ പങ്കെടുത്തു.