ഇരിങ്ങാലക്കുട : ബി.ജെ.പി ആളൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പണ്ഡിറ്റ് ദീന ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ പഠനശിബിരം വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടന്ന ശിബിരത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. ആദ്യദിനം മേഖലാ ജനറല്‍ സെക്രട്ടറി സേവ്യര്‍ പള്ളത്ത് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എസ് സുബീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ, മണ്ഡലം നേതാക്കളായ ലോചനന്‍ അമ്പാട്ട്,വേണു മാസ്റ്റര്‍, കവിത ബിജു, അജീഷ് പൈക്കാട്ട്, ജിതീഷ് മോഹന്‍,കെ.ആര് രഞ്ജിത്ത്, കെ.കെ ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു.
