ഇരിങ്ങാലക്കുട : ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാര്‍ അസോസിയേഷനംഗം കൂടിയായ ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന് സ്വീകരണം നല്കി. പ്രസിഡണ്ട് വി.എസ് ലിയോ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലകുടയിലെ പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം വീക്ഷിച്ച അദ്ദേഹം നീതിന്യായ ചരിത്രത്തിലെ പുതിയ ഒരു നാഴികക്കല്ലായി നമ്മുടെ പുതിയ കോടതികള്‍ മാറണമെന്നും 2 പുതിയ കോടതികള്‍ കൂടി ഇരിങ്ങാലകുടയിലേക്ക് വരാനുണ്ടെന്നും അതോടു കൂടി ഏറ്റവും വലിയ കോര്‍ട്ട് സെന്റെറായി ഇത് മാറുമെന്നും അതിനായി സ്ഥലം എം.എല്‍.എ എന്ന രീതിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടി കെ.ജെ ജോണ്സന്, വൈസ് പ്രസിഡണ്ട് അഡ്വ.ഹോബി ജോളി, ജോയിന്റ് സെക്രട്ടറി ഷൈനി ജോജോ, ട്രഷറര്‍ എം.പി ജയരാജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.
