ഇരിങ്ങാലക്കുട : സെന്റ്് ജോസഫ്സ് കോളജ് ബയോടെക്നോളജി വിഭാഗത്തിന്റെ 2026 ലെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 സംഘടിപ്പിച്ചു. വെള്ളാനിക്കര കാര്‍ഷിക കോളജിലെ സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്നോളജി ആന്റ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിലെ പ്രഫസര്‍ ഡോ. ദീപു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘അലീല് മൈനിംഗ് ഇന്‍ ഫംഗ്ഷണല്‍ ജീനോമിക്സ് ‘ എന്ന വിഷയത്തെ ആധാരമാക്കി അദ്ദേഹം സംസാരിച്ചു. വിവിധ സസ്യങ്ങളുടെ സ്വഭാവങ്ങളെ സ്വാധീനിക്കുന്ന വ്യത്യസ്ത ജീനുകളെ കണ്ടെത്തി അവയുടെ പ്രവര്‍ത്തനവും പ്രയോജനവും വിലയിരുത്തി കൃഷി മേഖലയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ആധുനിക കാര്‍ഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തരം കണ്ടു പിടുത്തങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസ്സി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. കവിത, അസോസിയേഷന് സെക്രട്ടറി വേദ രഞ്ജിത്ത്,ഡോ. സൂര്യ പി. എച്ച്, സെല്‍ഫ് ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബയോ ടെക്നോളജി വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
