ഇരിങ്ങാലക്കുട : ഐ.സി.എല്‍ ഒന്നിച്ചോണം പൊന്നോണം വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഓണാഘോഷ പരിപാടിയായ ‘ഒന്നിച്ചോണം പൊന്നോണം’ അതി മനോഹരമായ ഓണാഘോഷയാത്ര ജനമനസുകള്‍ കീഴടക്കിയിരുന്നു. ഇതിന് തുടര്‍ച്ചായി ഇത്തവണ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ആണ് ആസൂത്രണം ചെയ്ത് വരുന്നതെന്ന് സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ഐ.സി എല്‍ ഫിന്‍കോര്‍പ് ചെയര്മാന് അഡ്വ.കെ.ജി അനില്‍കുമാര്‍ അറിയിച്ചു. പുലികളി,കുമ്മാട്ടി,തെയ്യം,തിറ, തിരുവാതിരകളി , കഥകളി തുടങ്ങി കേരള തനിമയുള്ള കലാരൂപങ്ങള്‍ എല്ലാം അണിനിരത്തി അതിഗംഭീര ഘോഷയാത്രയാണ് ഒരുക്കുന്നത്. കൂടാതെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്കൂളുകള്‍ കോളജുകള്‍ കേന്ദ്രീകരിച്ച് മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എം.എല്‍.എ മാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, നഗരസഭ ചെയര്മാന് എം.പി ജാക്സണ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ സുധീഷ് എന്നിവര്‍ മുഖ്യാത്ഥികളായി പങ്കെടുത്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. എം.പി ജാക്സണ് ചെയര്‍മാനായി 2000 ല്‍ അധികം പേര് ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിയ്ക്ക് രൂപം നല്കി.
