മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി സാമൂഹിക പ്രതിബദ്ധതയോടെ നെല്‍കൃഷി ചെയ്ത് മാതൃകയാകുന്നു. ”ഒരുമയുടെ നെല്‍പ്പാടം” പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ചേപ്പാടം പാടശേഖരത്തിലാണ് കൃഷിഭവന്റെ സഹകരണത്തോടെ ഭരണസമിതി നെല്‍കൃഷി ചെയ്യുന്നത്. പദ്ധതി ഉദ്ഘാടനം പാടത്ത് വിത്ത് വിതച്ച്കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശങ്കരനാരായണന് നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.എം ജോണ്‍സന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. മെമ്പര്‍മാരായ കെ.യു വിജയന്, മണി സജയന്, മുരിയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നികിത അനൂപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, ഭരണസമിതിയംഗങ്ങളായ സുനില്‍കുമാര്‍,അജീഷ്, കൃഷി ഓഫീസര്‍ ഡോ. അഞ്ചു.ബി.രാജ് ,പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണന്, മുരിയാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദന് എന്നിവര്‍ സംസാരിച്ചു. ഭരണസമിതിയംഗങ്ങളായ ഷൈജു, ബിന്ദു ടീച്ചര്‍, സുരേഷ് ബാബു, ശശി ടി.കെ, ഷീജ മോഹനന്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ബിന്ദു,പാടശേഖര സമിതി അംഗങ്ങള്‍,കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
