ഇരിങ്ങാലക്കുട : ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) തൃശ്ശൂര്‍ റൂറലിന്റെ വകയായി തുണിസഞ്ചികള്‍ വിതരണം ചെയ്തു. എസ്.പി.സി തൃശ്ശൂര്‍ റൂറലിന് വേണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍ (എസ്.പി.സി) ആസാദ് പി.എ, ബിജു എം.സി, പ്രദോഷ് ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് തുണിസഞ്ചികള്‍ കൈമാറി. തൃശ്ശൂര്‍ ഡി.ഡി.ഇ ഷൈല.ടി, ഗ്രീന്‍ പ്രോട്ടോക്കോള്‍ ചെയര്‍മാനും, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറുമായ റോണി പോള്‍ എന്നിവര്‍ ചേര്‍ന്ന് സഞ്ചികള്‍ ഏറ്റുവാങ്ങി.ഗ്രീന്‍ പ്രോട്ടോക്കോള്‍ കണ്‍വീനര്‍ രഞ്ജിത്ത്, ഫിനാന്‍സ് വൈസ് ചെയര്മാന് എ.സി സുരേഷ് വാരിയര്‍, ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ വര്‍ഗീസ് കെ.എ, ഫിനാന്‍സ് കണ്‍വീനര്‍ ജിമ്മി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാര്‍, ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ അജിത്ത്, ഇന്‍സ്പെക്ടര്‍ സിഗ്മ ആര്. നായര്‍, സി.പി.ഒ സിജോയ് ഇ.എ, രാഖി രഘു എന്നിവര്‍ പങ്കെടുത്തു. പ്ലാസ്റ്റിക് രഹിതവും പരിസ്ഥിതി സൗഹൃദവുമായ മേള ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹരിത സഹകരണം ഒരുക്കിയത്.
